‘സന്ദര്‍ശനം ചരിത്രസംഭവമാകുമെന്ന് മോദി പറഞ്ഞു’; ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ട്രംപ്

single-img
23 February 2020

വാഷിങ്ടണ്‍: ഇന്ത്യാസന്ദര്‍ശനം ചരിത്രസംഭവമാകുമെന്ന് മോദി തന്നോട് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ഇന്ത്യയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണുള്ളത്. ഇന്ത്യയിൽ വലിയ പരിപാടിയാണു നടക്കാൻ പോകുന്നതെന്നാണു ഞാൻ കേട്ടത്. ഇന്ത്യയിൽ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പരിപാടി. ചരിത്ര സംഭവമാകുമെന്നാണു പ്രധാനമന്ത്രി മോദി എന്നോടു പറഞ്ഞത്. അതിന്റെ ആശ്ചര്യം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.