ദുല്‍ഖര്‍ നായകനായി തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍; വീഡിയോ ഗാനം പുറത്തിറങ്ങി

single-img
23 February 2020

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.ചിത്രത്തിലെ പുതിയ വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധിപ്പേര്‍ ഗാനം കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്റിംഗില്‍ ഇടം പിടിച്ചിരുന്നു.

ദുല്‍ഖറിന്റെ 25ാമത് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.
ദേസിങ് പെരിയ സ്വാമിയാണ് സംവിധാനം ചെയ്തിരിക്കുന്ന
ചിത്രത്തിലെ നായിക ഋതു വര്‍മ്മയാണ്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ് കെഎം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.