‘പൗരത്വ നിയമത്തെ ഭയക്കേണ്ടന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്’; കേന്ദ്രത്തിനെതിരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

single-img
23 February 2020

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കാത്തതെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്.

ഭയം സൃഷ്ടിക്കുന്നത് സര്‍ക്കാരാണെന്നും അവര്‍തന്നെയാണ് ഭയം വേണ്ടെന്ന് പറയുന്നതും എന്നത് യുക്തിയില്ലായാണെന്ന് അദ്ദേഹം ഭിപ്രായപ്പെട്ടു. 18 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഫെബ്രുവരി 24 ന് വിരമിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിന്റെ പരാമര്‍ശം.

‘പൗരത്വ ഭേദഗതിനിയമത്തെ ഭയക്കേണ്ടന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. കാരണം ഈ ഭയം ഉണ്ടാക്കിയത് നിങ്ങളാണ്’ കേന്ദ്ര സര്‍ക്കാറിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളുടെ കാരണത്തിന്റെ പകുതിയും ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ടതാണ്. ആളുകൾ ഭയപ്പെടുന്നതുപോലെ, അടുത്ത ഘട്ടം പൗരന്മാരുടെ ദേശീയ രജിസ്റ്റർ (എൻ‌ആർ‌സി) വഴിയാവും. ജനങ്ങൾക്ക് ഉത്തരം നൽകേണ്ടതിനാൽ സർക്കാർ സുതാര്യമായിരിക്കണം. നന്ദരജോഗ് പറഞ്ഞു.

വിഷയത്തിൽ സർക്കാർ സുതാര്യത പുലർത്തുകയും അതിന്റെ നിയമങ്ങളും തെളിവുകളുടെ മാനദണ്ഡങ്ങള്‍ നിർദ്ദേശിക്കുകയും വേണം. എന്നാൽ ഇതെല്ലാം ചെയ്യുന്നതിനുപകരം, അവർ (സർക്കാർ) രാജ്യത്തുടനീളം ദേശീയ ജനസംഖ്യാ രജിസ്റ്റർ അവതരിപ്പിച്ചുകൊണ്ട് നാശത്തിന് തുടക്കം കുറിച്ചു. ഫ്രീ പ്രസ്സ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അതേ സമയം എന്‍ആര്‍സി വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നതുവരെ പ്രതിഷേധക്കാര്‍ കാത്തിരിക്കണമായിരുന്നുവെന്ന് നന്ദ്രജോഗ് അഭിപ്രായപ്പെട്ടു