കെ സുരേന്ദ്രന് കാസര്‍ഗോഡ് ആദ്യ പണി; വിഭാഗീയത മടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് രാഷ്ട്രീയം വിട്ടു

single-img
23 February 2020

കാസര്‍ഗോഡ്: ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന് പിറകെ കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. പുതുതായി ചുമതലയേറ്റെടുത്ത സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നോമിനിയെ ജില്ലാ പ്രസിഡന്റായി നിയോഗിച്ചതോടെ മുതിര്‍ന്ന നേതാവ് രാഷ്ട്രീയ ജീവതം തന്നെ ഉപേക്ഷിച്ചു. ജില്ലയിലെ മുതിര്‍ന്ന നേതാവ് രവീശ തന്ത്രി കുണ്ടാറാണ് വിഭാഗീയതമൂലം പാര്‍ട്ടി സംസ്ഥാന സമിതി അംഗത്വം രാജി വെച്ച് പ്രതിഷേധം അറിയിച്ചത്. പാര്‍ട്ടി അംഗമായി തുടരുമെങ്കിലും ഇനി രാഷ്ട്രീയം വിട്ട് ആത്മീയ രംഗത്ത് തുടരാനാണ് താത്പര്യമെന്നും രാജിക്കത്ത് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് കൈമാറുമെന്നും രവീശ തന്ത്രി പറഞ്ഞു.

കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ബിജെപി ജില്ലാ ഘടകത്തില്‍ അതിന് പരിഹാരം കാണാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീകാന്തിനെ വീണ്ടും തെരഞ്ഞെടുത്തതിലാണ് രവീശ തന്ത്രിയുടെ പ്രതിഷേധം.