‘ട്രംപ് വരുന്നത് അവരുടെ സാമ്പത്തിക ലാഭത്തിന് ; ഇന്ത്യയ്ക്ക് നേട്ടമൊന്നുമില്ല’; സുബ്രഹ്മണ്യന്‍ സ്വാമി

single-img
23 February 2020

ന്യൂദല്‍ഹി- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നത് അമേരിക്കയ്ക്ക് ലാഭമുണ്ടാക്കാനെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് ഇന്ത്യയ്ക്ക് നേട്ടമൊന്നുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

‘നമ്മുടെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടുത്താനല്ല, അമേരിക്കയ്ക്കു വേണ്ടിയാണ് ട്രംപ് വരുന്നത്. ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായങ്ങള്‍ കണ്ടേക്കാം. ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് ഗുണകരമാകും എന്നൊക്കെ ചിലര്‍ പറയും. എന്നാല്‍ പ്രതിരോധ ഉപകരണങ്ങളെല്ലാം നമ്മള്‍ പണം കൊടുത്താണ് വാങ്ങുന്നത്. അല്ലാതെ ട്രംപിന്റെ സൗജന്യമല്ല’. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള പലപ്പോഴായി വിമര്‍ശിച്ചിട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.