ജാഫറാബാദില്‍ ബിജെപിയുടെ പൗരത്വഅനുകൂല റാലിക്കിടെ സംഘര്‍ഷം; അലിഗഢില്‍ പോലിസിന്റെ ലാത്തിചാര്‍ജ്

single-img
23 February 2020

ദില്ലി: ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ പൗരത്വഅനുകൂല റാലിക്കിടെ സംഘര്‍ഷം. ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ പൗരത്വഅനുകൂല റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൗരത്വഭേദഗതിക്ക് എതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാഫറാബാദിന് സമീപമാണ് ബിജെപിക്കാരും അതിര്‍വശത്തായി അനുകൂലറാലിയുമായി പോയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിഭാഗങ്ങളും തമ്മില്‍ പരസ്പരം കല്ലെറിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ശാന്തമാക്കാന്‍ സംഭവസ്ഥലത്തെത്തിയ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലിസും അര്‍ധനസൈനിക വിഭാഗവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Support Evartha to Save Independent journalism

പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന സമരക്കാരോട് ബിജെപി നേതാക്കള്‍ റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പ്രക്ഷോഭകര്‍ക്ക് എതിരെ കല്ലേറ് ആരംഭിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ബിജെപപിക്കാര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നു. അതേസമയം അലിഗഢില്‍ പൗരത്വഭേദഗതി പ്രക്ഷോഭകരും പോലിസും തമ്മില്‍ ഏറ്റുമുട്ടി.പോലിസ് പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി.