വേനല്‍ക്കാലത്തും ശരീരാരോഗ്യം സംരക്ഷിക്കാം; ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട അഞ്ചു പഴങ്ങള്‍

single-img
23 February 2020

വേനല്‍ക്കാല ഭക്ഷണങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് പഴങ്ങളും പഴച്ചാറുകളും. കടുത്ത ചൂടില്‍ തളരുന്ന ശരീരത്തെ തണുപ്പിക്കാന്‍ അവ സഹായിക്കുന്നു.ഏതു സീസണിലായാലും ആസമയത്ത് ലഭ്യമാകുന്ന പഴങ്ങളാണ് കഴിക്കേണ്ടത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന അഞ്ചു പഴങ്ങള്‍ ഇവയാണ്

തണ്ണി മത്തന്‍

തണ്ണി മത്തനില്‍ 94 ശതമാനവും വെളളമാണ്.വേനല്‍ക്കാലത്ത് കഴിക്കാന്‍ മികച്ച ഒന്നാണ് തണ്ണിമത്തന്‍.പൊട്ടാസ്യം, വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറ, കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും, ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

മാമ്പഴം


പഴങ്ങളുടെ രാജാവായ മാമ്പഴം വേനല്‍ക്കാലത്ത് സുലഭമാണ്. പോഷക സമൃദ്ധവും,ആരോഗ്യദായകവുമാണ് മാമ്പഴം.വിറ്റാമിന്‍ സി, എ, ബി, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ എളുപ്പമാക്കുന്നതു മുതല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ വരെ മാമ്പഴത്തിനു സാധിക്കും.

മള്‍ബറി പഴങ്ങള്‍

ആരോഗ്യത്തിന്റെ കലവറയാണ് മള്‍ബറി പഴങ്ങള്‍ ആന്റി ഓക്‌സിഡന്റായ ആന്തോ സയാനിന്‍,അര്‍ബുദത്തെ പ്രതിരോധിക്കുന്ന റെസ് വെറാട്രോള്‍ തുടങ്ങിയവ മള്‍ബറിയിലുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു.ദഹനത്തിനും ഇത് സഹായിക്കും.

ഞാവല്‍ പഴം


ഞാവല്‍ പഴത്തില്‍ ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കണ്ണിനും ഹൃദയത്തിനും മികച്ച ഔഷധമായ ഞാവല്‍ പഴംരോഗപ്രതിരോധ ശക്തിയും വര്‍ധിപ്പിക്കും.

മസ്‌ക് മെലണ്‍ അഥവാ തയ്കുമ്പളം

മസ്‌ക് മെലണ്‍ അഥവാ തയ്കുമ്പളം വേനല്‍ക്കാലത്തിനു യോജിച്ച പഴമാണ്. വിറ്റാമാന്‍ സിയുടെ കലവറയെന്നു പറയാം. സാലഡായോ ഷെയ്ക്ക് ആക്കിയോ തയ്ക്കുമ്പളം കഴിക്കാവുന്നതാണ്.