‘മോനേ നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും’; ആ ഒൻപതു വയസ്സുകാരന് ഗിന്നസ് പക്രുവിന്റെ കുറിപ്പ്

single-img
22 February 2020

പൊട്ടികരഞ്ഞു കൊണ്ട് ഹൃദയം പിളരുന്ന വേദനയോടെ ‘എന്നെ ഒന്ന് കൊന്നു തരാമോ എന്ന അവന്റെ ചോദ്യത്തിനു മുന്നിൽ ലോകം മുഴുവൻ അവനോടൊപ്പമുണ്ടെന്ന് കാട്ടി കൊടുത്ത ദിവസമായിരുന്നു ഇന്നലെ. അവന്റെ കണ്ണീർ ഈ ലോകം മുഴുവൻ കാണുകയും, ഒപ്പം തേങ്ങുകയും ചെയ്തു. ഉയരക്കുറവിന്റെ പേരിൽ സ്കൂളിൽ നിന്നും സഹപാഠികളുടെ ക്രൂരമായ വാക്കുകൾ കേട്ട് സഹികെട്ടാണ് ഈ ലോകത്തു നിന്നും തന്നെ ഒഴിവാക്കി തരാമോ എന്ന് ഗത്യന്തരമില്ലാതെ അവൻ അമ്മയോട് ആവശ്യപ്പെട്ടത്. അമ്മ ആ മകന്റെ കണ്ണുനീർ ഫേസ്ബുക് ലൈവിലൂടെ പുറം ലോകത്തെത്തിച്ചു.സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ വിഡിയോയ്ക്ക് താഴെ അഭിമാനപൂർവം മലയാളി കുറിച്ചത് ഗിന്നസ് പക്രുവിന്റെ ജീവിതത്തെ കുറിച്ച് ഈ കുട്ടിയോട് പറഞ്ഞുകൊടുക്കൂ എന്നാണ്. ഇപ്പോഴിതാ ഗിന്നസ് പക്രു തന്നെ ഈ വിഡിയോ പങ്കുവച്ച് കുറിപ്പിട്ടിരിക്കുകയാണ്.

ഉയരക്കുറവിന്റെ പേരിൽ വർഷങ്ങളായി നേരിട്ട തിക്താനുഭവം പറഞ്ഞു നേരിൽ കണ്ടിട്ടില്ലാത്ത ആ കുഞ്ഞനുജന്‌ വേണ്ടി പക്രു ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് …..
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …
നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ………
ഈ വരികൾ ഓർമ്മ വച്ചോളു .”ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ “ഇളയ രാജ –
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്.

നേരതെത ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പിന്തുണയും സഹായ വാ​ഗ്ദാനങ്ങളും ക്വാഡനെ തേടിയെത്തിയിരുന്നു. ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണയുമായി രംഗത്തെത്തിയത്.