‘മര്യാദയ്ക്ക് പെരുമാറണം; ചിത്രങ്ങൾ എടുക്കരുത്’; ആരാധകനോട് കയർത്ത് സാമന്ത

single-img
22 February 2020

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സാമന്ത. ആരാധകരോട് നിരന്തരം ഇടപെടാൻ സിനിമാ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താൻ സമയം ശ്രമിക്കാറുള്ള താരങ്ങളാണ് സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും. ഇരുവരും സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരത്തിലാണ് ഓണ്‍ലൈനില്‍ തരംഗമാകാറുള്ളത്.

എന്നാൽ ആരാധകനോട് ദേഷ്യപ്പെടുന്ന സാമന്തയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ഒരാളോട് സാമന്ത ദേഷ്യപ്പെട്ടതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്ന സംഭവം. അനുവാദമില്ലാതെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിനാണ് സാമന്ത ദേഷ്യപ്പെട്ടത്.

ക്ഷേത്ര സന്ദര്‍ശനത്തിനിടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോടാണ് താരം ദേഷ്യപ്പെടുന്നത്. ‌സുഹൃത്തുക്കള്‍ക്കൊപ്പമാണ് സാമന്ത ക്ഷേത്രദർശനത്തിനെത്തിയത്. ക്ഷേത്രത്തിന്റെ പടികള്‍ കയറുന്ന വേളയിലാണ് ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്. ‘നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്’. സാമന്ത അയാളോട് കയർത്തു സംസാരിച്ചു.