വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവു: പ്രണയം സംബന്ധിച്ച് മുന്നറിയിപ്പുമായി റിമിടോമി

single-img
22 February 2020

ഗായികയും അവതാരികയും നടിയുമായ റിമി ടോമിയുടെ വിവാഹവും വിവാഹമോചനവുമെല്ലാം സോഷ്യൽ മീഡിയ ആഘോഷിച്ചിട്ടുണ്ട്. വിവാഹമോചനത്തോട് അനുബന്ധിച്ച് വിവാദങ്ങളും കടന്നുവന്നിരുന്നു. റിമിടോമിയുടെ മുൻഭർത്താവ് വിവാഹിതനാകാൻ പോകുന്നവെന്ന വാർത്ത വന്നതിനു പിന്നാലെ അദ്ദേഹം റിമിയ്ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതും വാർത്തയായിരുന്നു. 

 2008ല്‍ ആയിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള വിവാഹബന്ധം റിമി വേര്‍പ്പെടുത്തുന്നത്. ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. 

ഇപ്പോഴിതാ റിമി പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നുവരുന്നത്. നടി ജൂഹി റുസ്തഗിയും ഭാവി വരന്‍ ഡോ. രോവിനും അതിഥികളായെത്തിയ പരിപാടിക്കിടെയായിരുന്നു റിമി പ്രണയത്തെ കുറിച്ച് പറഞ്ഞത്.

ജൂഹിയോടും രോവിനോടും പ്രണയത്തെ കുറിച്ച് റിമി ചോദിക്കുകയായിരുന്നു.  ഒരു ഷൂട്ടിംഗിനിടെ പരിചയപ്പെട്ടതും, പിരിയാന്‍ നേരം അനുഭവിച്ച മാനസികാവസ്ഥയെയും കുറിച്ച് അവര്‍ ഷോയിൽ വ്യക്തമാക്കി. അതിനു മറുപടിയായി പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്ന് റിമി പറഞ്ഞു. വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂവെന്നും റിമി ഇരവരോടും വ്യക്തമാക്കി.