സിഎഎ വിരുദ്ധ സമരം, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്; ഉത്തരവ് കത്തിച്ച് പ്രതിഷേധം

single-img
22 February 2020

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തി പോണ്ടിച്ചേരി സർവകലാശാല. സമരത്തിൽ പങ്കെടുത്തതിനാണ് കൗൺസിലിങ്. വിദ്യാര്‍ഥികള്‍ക്കു പ്രത്യേക കൗണ്‍സിലിങ് നല്‍കണമെന്ന് ഡെപ്യൂട്ടി ഡീനാണ് ഉത്തരവിറക്കിയത്.

അതേസമയം കടുത്ത പ്രതിഷേധമാണ് ഈ നോട്ടീസിനെതിരെ സർവകലാശാലയിൽ ഉയർന്നിരിക്കുന്നത്. നോട്ടീസിനെതിരെ ശക്തമായ രീതിയിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. കൗൺസിലിങ്ങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡീൻ നൽകിയ നോട്ടീസ് വിദ്യാർത്ഥികൾ കത്തിച്ചു.

നേരത്തെ സമരത്തിൽ പങ്കെടുത്തതിന് ഗവേഷണ വിദ്യാർഥികളെ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് പരാതി ഉയർന്നിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചായിരുന്നു പോണ്ടിച്ചേരിയിലും വിദ്യാർത്ഥികൾ പ്രതിഷേധ പരിരാടികൾ സംഘടിപ്പിച്ചത്. സമരത്തെ തുടര്‍ന്ന് ദിവസങ്ങളോളം ക്യാംപസ് നിശ്ചലമായിരുന്നു. പ്രതിഷേധത്തിന് അല്‍പം അയവു വന്നതോടെയാണ് സര്‍വകലാശാല പുതിയ ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്.