പാസ്റ്റര്‍ അമാനുഷിക ശക്തി തെളിയിക്കാന്‍ വിശ്വാസികളെ എലിവിഷം കഴിപ്പിച്ചു; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

single-img
22 February 2020

ജക്കാര്‍ത്ത: ദക്ഷിണാഫ്രിക്കയില്‍ തന്റെ അമാനുഷിക ശക്തി തെളിയിക്കാന്‍ പാസ്റ്റര്‍ നല്‍കിയ എലിവിഷം കഴിച്ചവര്‍ മരിച്ചു. സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ് മോണിയേകി വിശ്വാസികളെ എലിവിഷം കഴിപ്പിച്ചത്.ഒരു കുപ്പി വെള്ളത്തില്‍ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളില്‍ ചിലരെ വിളിച്ചുവരുത്തി വേദിയില്‍ എല്ലാരും കാണ്‍കെ തന്നെ മരിക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കുടിക്കാന്‍ പറഞ്ഞു.തന്റെ അനുയായികള്‍ക്ക് തന്നിലുള്ള വിശ്വാസം എത്രമാത്രമുണ്ടെന്ന് തെളിയിക്കാനും അത്ഭുതശക്തി വെളിപ്പെടുത്തി കൊടുക്കാനും വേണ്ടിയായിരുന്നു ഈ കടുംകൈ ചെയ്തത്.

Support Evartha to Save Independent journalism

വൈകീട്ടോടെ സഭയിലെ പല അംഗങ്ങള്‍ക്കും ശക്തമായ വയറുവേദന അനുഭവപ്പെടുകയും അഞ്ച് പേര്‍ ഉടന്‍ മരിക്കുകയും ചെയ്തു. 13ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ഇത്രയുമൊക്കെ സംഭവിച്ചിട്ടും തന്റെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഈ പാസ്റ്റര്‍ തയ്യാറായില്ല. സംഭവത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.