നിര്‍ഭയ കേസ്; വിനയ് ശര്‍മയ്ക്ക് വൈദ്യസഹായം തേടിയ ഹര്‍ജി തള്ളി പട്യാല ഹൗസ് കോടതി

single-img
22 February 2020


ദില്ലി : നിര്‍ഭയകേസിലെ പ്രതി വിനയ് ശര്‍മയുടെ വൈദ്യസഹായം തേടിയ ഹര്‍ജി ദില്ലി പട്യാല ഹൗസ് കോടതി തള്ളി.എല്ലാ കുറ്റവാളികള്‍ക്കും മതിയായ വൈദ്യസഹായം ഉറപ്പാക്കാനും കോടതി തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വിനയ് ശര്‍മയുടെ കൗണ്‍സിലര്‍ എപി സിങ് പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതി സ്വയം തല ചുവരിലിടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. പ്രതിയുടെ മാനസിക നില ശരിയല്ലെന്നായിരുന്നു ഹര്‍ജിയില്‍ അഭിഭാഷകന്‍ അവകാശപ്പെട്ടത്. എന്നാല്‍ പ്രതിയുടെ മാനസിക നില തൃപ്തികരമാണെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ ബോധിപ്പിച്ചു.ഈ സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.