ഭക്ഷണം വിളമ്പാന്‍ സ്വര്‍ണത്തളികകള്‍; ട്രംപിന് ആതിഥ്യമരുളാന്‍ ഇന്ത്യ ഒരുങ്ങി

single-img
22 February 2020

ദില്ലി: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തോട് അടുക്കുമ്പോള്‍ അതിഥികള്‍ക്ക് ഭക്ഷണകഴിക്കാനുള്ള സ്വര്‍ണപാത്രങ്ങളും റെഡി. ട്രംപിനും കുടുംബത്തിനും ഭക്ഷണം വിളമ്പാനുള്ള സ്വർണത്തളികകള്‍ ജൈപൂരില്‍നിന്നാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അരുൺ പാബുവാൾ എന്നയാളാണു വിശേഷപ്പെട്ട ഈ പാത്രങ്ങൾ നിർമിച്ചിരിക്കുന്നത്. ലോഹങ്ങള്‍കൊണ്ട് കരകൗശല വസ്തുക്കളും വിശേഷപ്പെട്ട ട്രോഫികളും മറ്റും നിര്‍മിക്കുന്നതിൽ ഏറെ അറിയപ്പെടുന്നവരാണ് ഇവരുടെ കുടുംബം. മൂന്നാഴ്ചകൊണ്ടാണ് സ്വർണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർത്ത് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.