കാത്തിരിപ്പിനൊടുവിൽ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേക്കും

single-img
22 February 2020

തിരുവനന്തപുരം: മൂന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബിജെപിക്ക് ഘടകത്തിന്റെ പുതിയ അമരക്കാരൻ ഇന്ന് ചുമതലയേക്കും . കെ. സുരേന്ദ്രനാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുന്നത്. രാവിലെ പത്തരയ്ക്ക് പാർട്ടി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. 9.30ക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കെ.സുരേന്ദ്രന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകും. ഇതിന് ശേഷം ബിജെപി ആസ്ഥാനത്തേക്ക് റോഡ് ഷോയുമുണ്ടാകും.

Support Evartha to Save Independent journalism

ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാർട്ടി ആസ്ഥാനത്തത്തിയാണ് സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതല ഏൽക്കുന്നത്. തുടർന്ന് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 9:30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുന്ന സംസ്ഥാന അധ്യക്ഷനെ സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തിൽ എംജി റോഡിലൂടെ പിഎംജി ജംഗ്ഷൻ വഴി ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് ആനയിക്കും. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങുകളിൽ പങ്കെടുക്കും.