ഭാര്യയുടെ ഗർഭഛിദ്രത്തിന് പിന്നിൽ അമ്മായിയമ്മയെന്ന് സംശയം; മരുമകൻ വെടിവെച്ച് കൊന്നു

single-img
22 February 2020

ദില്ലി: ഭാര്യ രണ്ടാമത്തെ തവണയും ഗർഭഛിദ്രം നടത്തിയതിനു പിന്നിൽ അമ്മായിമ്മയാണെന്ന് സംശയിച്ച് മരുമകൻ അവരെ വെടിവെച്ച് കൊന്നു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി സ്വദേശി പങ്കജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നഴ്സ് ആയി ജോലി ചെയ്യുന്ന മരുമകന്‍ പാങ്കജും കൂട്ടാളി ഉജ്ജ്വൽ ദാബാസ്, അജിത് എന്നിവരും ചേര്‍ന്ന് ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്നു അമ്മായി അമ്മയെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് ബുള്ളറ്റുകൾ ശരീരത്തിൽ തറച്ച ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾ ലാഡ്രാവൻ ഗ്രാമത്തിൽ വെച്ച് സഞ്ചരിച്ച അഗ്നിക്കിരയാക്കി.

എന്നാല്‍ പിന്നീട് പോലീസ് പങ്കജിനെ ഒളിയിടത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം നിന്ന് ഒരു പിസ്റ്റളും ഒമ്പത് വെടിയുണ്ടകളും കണ്ടെടുത്തതായി ഡിസിപി പറഞ്ഞു.