ഇരിട്ടി മുഴക്കുന്നില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

single-img
22 February 2020

കണ്ണൂര്‍: ഇരിട്ടി മുഴക്കുന്നില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവക്കുളത്തില്‍ മോഹന്‍ദാസ് ,ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയായിട്ടും ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. മോഹന്‍ദാസ് തൂങ്ങിമരിച്ച നിലയിലും ജ്യോതിയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.