കൊറോണ; സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

single-img
22 February 2020

ദില്ലി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാരോട് സിംഗപ്പൂര്‍ യാത്ര ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഒഴിച്ചുകൂടാനാവാത്ത യാത്രകളൊഴികെ ഈ അവസരത്തില്‍ സിംഗപ്പൂരിലേക്ക് നടത്തരുതെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്. സിംഗപ്പൂരില്‍ അടക്കം കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ ശനിയാഴ്ച ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് കേന്ദ്രം ഈ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

നേപ്പാള്‍ , ഇന്‍ഡൊനീഷ്യ, വിയ്റ്റനാം എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ തിങ്കളാഴ്ച മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധിക്കാനും യോഗം തീരുമനിച്ചിട്ടുണ്ട്.