ആരാധനാലങ്ങളിൽ കപട ഹിന്ദു സ്നേഹം നടത്തി, രാഷ്ട്രീയ നാടകം നടത്തി, വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തോട് ഒരു തരത്തിലും യോജിച്ചു പോകാൻ കഴിയില്ല: ബിജെപി വിടുന്നതായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച് യുവാവ്

single-img
22 February 2020

താൻ ബിജെപിയിൽ നിന്നും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് യുവാവ്. ബിജെപി കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌, പഞ്ചായത്ത്‌ ജോയിൻ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, ബൂത്തു പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ബിജു തോട്ടയ്ക്കാടാണ് ഫേസ്ബുക്കിലൂടെ തൻ്റെ ബിജെപിയിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചത്. 

ആരാധനാലങ്ങളിൽ കപട ഹിന്ദു സ്നേഹം നടത്തി, രാഷ്ട്രീയ നാടകം നടത്തി, നാട്ടിൽ ഒരു വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഐഡിയോളജി യോട് ഒരു തരത്തിലും യോജിച്ചു പോകാൻ തനിക്ക് കഴിയില്ലെന്നും ബിജു പറയുന്നു. ഞാൻ ഒരു കടുത്ത ഈശ്വര വിശ്വാസിയാണെന്നും എന്നാൽ ആ വിശ്വാസത്തെ മുതലെടുത്തു രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നതിനോട് പുച്ഛം മാത്രമാണെന്നും ബിജു പറയുന്നു. 

ഉത്സവ പറമ്പുകളിൽ കൊടി കെട്ടിയല്ല രാഷ്ട്രീയം വളർത്തേണ്ടതെന്ന സാമാന്യ ബോധ്യം ഉണ്ടാകണമെന്നു പറഞ്ഞാണ് ബിജു പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

നമസ്കാരം, ഇത് വരെ എന്നെ സപ്പോർട് ചെയ്തവരോടും വിമർശനങ്ങൾ ഉന്നയിച്ചവരോടും ആയി ഒപ്പം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട് ആത്മാർത്ഥത ഉള്ള പ്രവർത്തകരോടും…. അറിവ് വെച്ച കാലം മുതൽ ആർ എസ് എസ് ശാഖയിൽ പോയി ആർ എസ് എസ് കാരൻ ആയി ജീവിച്ചു ആർ എസ് എസ് നെ സ്നേഹിച്ചു സംഘടനാ ക്കും പാർട്ടി ക്കും വിധേയനായി പ്രവർത്തിച്ചു പോന്ന ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ നിന്നും

ബിജെപി കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌, പഞ്ചായത്ത്‌ ജോയിൻ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, ബൂത്തു പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ അതിന്റെ ഉത്തരവാദിത്തത്വടെ തന്നെ നിർവഹിക്കുന്നുകയും ചെയ്ത ഒരു വെക്തി ആണ് ഞാൻ. എന്നാൽ ഇന്ന് ഞാൻ ആ പ്രസ്ഥാനം വിടുന്നതായി നിങ്ങൾ എല്ലാവരെയും സാക്ഷി ആക്കി പ്രഖ്യാപിക്കുന്നു.

കാരണം

ആരാധനാലങ്ങളിൽ കപട ഹിന്ദു സ്നേഹം നടത്തി രാഷ്ട്രീയ നാടകം നടത്തി നാട്ടിൽ ഒരു വർഗീയ സംഘർഷം ഉണ്ടാക്കാൻ സ്രെമിക്കുന്ന ഐഡിയോളജി യോട് ഒരു തരത്തിലും യോജിച്ചു പോകാൻ എനിക്ക് കഴിയില്ല… ഞാൻ ഒരു കടുത്ത ഈശ്വര വിശ്വാസി ആണ് എന്നൽ ആ വിശ്വാസം വിശ്വാസത്തെ മുതലെടുത്തു രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നതിനോട് പുച്ഛം മാത്രം.

അതിന് വേണ്ടി മുംബൈ ൽ നിന്നും വണ്ടി കയറി ഈ നാട്ടിൽ വന്നു നെറികെട്ട രാഷ്ട്രീയം നടത്തം എന്നാണ് ആരുടെ എങ്കിലും വിചാരം എങ്കിൽ രാഷ്ട്രീയ തിനുപരി മനുഷ്യൻ മനുഷ്യൻ നെ സ്നേഹിക്കണം എന്ന ചിന്ത മനസ്സിൽ ഉള്ള ഒരു കൂട്ടം ജനതയുടെ കൂടെ നിങ്ങളെ എതിർക്കാൻ ഈ ഞാൻ മുന്നിൽ തന്നെ ഉണ്ടാകും. (നാളിതുവരെ മനുഷ്യന് ഉപകാരം ഉള്ള ഒരു കാര്യം പോലും ചെയ്യാത്ത നിരവധി കുടുംബങ്ങളെ പെരുവഴി യിലെ നിർത്തിയ പാരമ്പര്യം അല്ലെ… കൂടുതൽ വിഴുപ്പലക്കാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല )

ഉത്സവ പറമ്പുകളിൽ കൊടി കെട്ടി അല്ല രാഷ്ട്രീയം വളർത്തേണ്ടത് എന്ന സാമാന്യ ബോധ്യം ഉണ്ടാകണം… ഉണ്ടായാൽ നന്ന്….

നന്ദി

ബിജു തോട്ടയ്ക്കാട്

നമസ്കാരം, ഇത് വരെ എന്നെ സപ്പോർട് ചെയ്തവരോടും വിമർശനങ്ങൾ ഉന്നയിച്ചവരോടും ആയി ഒപ്പം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട്…

Posted by Biju M on Thursday, February 20, 2020