കാട്ടുകള്ളൻ വീരപ്പന്റെ മകൾ ബിജെപി അംഗത്വം സ്വീകരിച്ചു

single-img
22 February 2020

കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന്‍റെ മകള്‍ വിദ്യാറാണി ബി.ജെപി അംഗത്വം സ്വീകരിച്ചതായി റിപ്പോർട്ടുകൾ.  അഭിഭാഷകയായ വിദ്യാറാണി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ മുരളീധര്‍ റാവുവിൽ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കൃഷ്ണഗിരിയിൽ വെച്ചാണ് വിദ്യാറാണി ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിദ്യാറാണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം സന്നദ്ധസേവകയായി പ്രവർത്തിക്കുകയായിരുന്നു വിദ്യാറാണി. വീരപ്പന് വിദ്യാലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. 

ജനങ്ങള്‍ക്ക് സേവനം ചെയ്യുക എന്നതായിരുന്നു അച്ഛന്‍റെ ആഗ്രഹമെന്നും എന്നാൽ അദ്ദേഹം അത് നിര്‍വഹിച്ചത് തെറ്റായ മാർഗ്ഗങ്ങളിലൂടെയായിരുന്നു എന്നും വിദ്യാറാണി പറഞ്ഞു. ബിജെപിയിൽ ചേർന്ന രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിസേവ് ചെയ്യുവാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്ന് വിദ്യാറാണി പറഞ്ഞു.