വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക് നീളുന്നു

single-img
21 February 2020

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക് നീളുന്നു. പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരിക്കുന്ന 11 പൊലീസുകെയും ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.

തിരുവനന്തപുരം എസ് പി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായി എന്നാണ് സിഎജി റിപ്പോര്‍ട്ട്. അക്കാലയളവില്‍ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. വെടിയുണ്ടകളുടേയും കെയ്‌സുകളുടേയും കണക്കാവശ്യപ്പെട്ട് ചീഫ് പൊലീസ് സ്റ്റോറിന് ക്രൈംബ്രാഞ്ച് കത്തു നല്‍കിയിട്ടുമുണ്ട്.

അതേസമയം തോക്കുകളും, വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. തോക്കുകള്‍ കാണാതായി ട്ടില്ലെന്നും, രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവുമാത്രമാണ് ഉണ്ടായതെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.