കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടക്കൽ ചന്ദ്രൻ എന്നാണയാളുടെ പേര് ; മുഖ്യമന്ത്രിയായി മമ്മൂട്ടിയുടെ വൺ ടീസർ പുറത്ത്

single-img
21 February 2020

‘കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കൽ‌ ചന്ദ്രൻ എന്നാണ് പേര്..’ പറയാൻ പോകുന്നത് എത്ര വലിയ കേരള രാഷ്ട്രീയമാണെന്നതിന്റെ സൂചനകൾ നൽകി മമ്മൂട്ടിയുടെ വൺ സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജനങ്ങളെ ഭരിക്കാനുള്ളതാകരുത് ജനാധിപത്യ സർക്കാർ ,ജനങ്ങൾക്കു വേണ്ടി ഭരിക്കാനുള്ളതാകണം എന്ന ‍ഡയലോ​ഗിൽ ചിത്രത്തിൽ ​ഗംഭീര പ്രകടനം തന്നെയായിരിക്കും മമ്മൂട്ടിയുടെത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വൺ. ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.
ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്. പിആർഒ മഞ്ജു ഗോപിനാഥ്.

മമ്മൂട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോൺ ,ഡോക്‌ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.