പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധം: യെദ്യൂരപ്പ

single-img
21 February 2020

ബംഗളുരു: ഹൈദരാബാദില്‍ അസദുദ്ധീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആ പെണ്‍കുട്ടിയുടെ പിതാവ് കൈയ്യും കാലും തല്ലിയൊടിക്കാനാണ് ആവശ്യപ്പെട്ടത്.

താനൊരിക്കലും ആ പെണ്‍കുട്ടിയെ സംരക്ഷിക്കില്ല. ഇത്തരം ആളുകള്‍ വളര്‍ന്നു വരാതിരിക്കണമെങ്കില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടത്തേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ധീന്‍ ഉവൈസി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടി പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്നും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും മൈക്ക് പിടിച്ചുവാങ്ങി ഉവൈസി നിലപാട് വ്യക്തമാക്കിയിരുന്നു.