‘എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ’; കളിയാക്കൽ സഹിക്കാതെ 9 വയസ്സുള്ള കുട്ടി പറഞ്ഞ വാക്കുകൾ

single-img
21 February 2020

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരുടെ കുറവുകളെ കളിയാക്കിയിട്ടുള്ളവരാണ് നിങ്ങളെങ്കിൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുമുള്ള ഈ വാർത്ത വായിക്കാതെ പോകരുത്. ‘എനിക്ക്​ ഒരു കയർ തരൂ.. ഞാൻ എ​​​​​ന്റെ ജീവിതം അവസാനിപ്പിക്കുകയാണ്​… ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ്​ തോന്നുന്നത്​… എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ… ഒമ്പത്​ വയസുകാരനായ ക്വാഡൻ എന്ന വിദ്യാർത്ഥി പറയുന്ന വാക്കുകളാണ് ഇവ. കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കി വിതുമ്പുന്ന, ഉയരക്കുറവുള്ള മക​​​​​​ന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് ആസ്​ട്രേലിയക്കാരിയായ വീട്ടമ്മ യരാക ബെയിലീ സമൂഹത്തോട് ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്.

പരിഹാസവും അധിക്ഷേപവും കുട്ടികളിൽ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുന്നു എന്നത്. ഭിന്നശേഷി ബോധവൽക്കരണം ഈ സമൂഹത്തിന്​ വളരെയധികം അത്യാവശ്യമാണ്​ എന്നത്. വിദ്യർഥികൾക്ക്​ രക്ഷിതാക്കൾ തന്നെ അതിനെ കുറിച്ച്​ പറഞ്ഞുകൊടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും യരാക ബെയ്​ലി ഫേസ്​ബുക്​ ലൈവിൽ വീഡിയോ പ​ങ്കുവെച്ചു കൊണ്ട് ​ചോദിക്കുന്നുണ്ട്​.

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് …..ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …നീ കരയുമ്പോൾ …നിന്റെ 'അമ്മ തോൽക്കും ………ഈ വരികൾ ഓർമ്മ വച്ചോളു ."ഊതിയാൽ അണയില്ല ഉലയിലെ തീ ഉള്ളാകെ ആളുന്നു ഉയിരിലെ തീ " – ഇളയ രാജ -ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്

Posted by Guinnespakru on Friday, February 21, 2020

‘മകനെ സ്​കൂളിൽ നിന്ന്​ കൂട്ടിക്കൊണ്ടുവരാൻ ചെന്നതായിരുന്നു ഞാൻ. എന്നാൽ സഹപാഠി മക​​​​​ന്റെ തലക്ക്​ തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി​ സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താൽ മകൻ ഓടി കാറിനകത്ത്​ കയറുകയായിരുന്നു’.

മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്​കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ്​ എ​​​​​ന്റെ മകനും പോകുന്നത്​. എന്നാൽ ഓരോ ദിവസവും ത​​​​​​​​​​ന്റെ ഉയരക്കുറവിനെ പരിഹസിക്കുന്നുവെന്ന പരാതിയുമായാണ്​ മകൻ വരുന്നത്​. പുതിയ പേരുകൾ വിളിച്ചു കളിയാക്കൽ, ഉപദ്രവം, ഇങ്ങനെ പോകുന്നു. മാതാവെന്ന നിലക്ക്​ ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്​ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും -യരാക പറയുന്നു.

ക്വാഡ​​​ന്റെ വിഡിയോ വൈറലായതിനെ തുടർന്ന്​ രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെയടക്കം പിന്തുണ ലഭിച്ചിട്ടുണ്ട്. ടീം ക്വാഡൻ എന്ന ഹാഷ്​ടാഗും പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്​.