1947ല്‍ തന്നെ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമായിരുന്നു; ഗിരിരാജ് സിങ്

single-img
21 February 2020

പട്‌ന: വിവാദ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നയാളാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഇപ്പോഴിതാ മുസ്ലീംങ്ങളെ പരാമര്‍ശിക്കുന്ന പ്രസ്താവനയുമായാണ് ഗിരിഗാജ് സിങ് രംഗത്തു വന്നിരിക്കുന്നത്.1947 ല്‍ തന്നെ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നായിരുന്നു പുതിയ പ്രസ്താവന. ബിഹാറിലെ പൂര്‍ണയില്‍ സംസാരിക്കവെയായിരുന്നു ഈ പരാമര്‍ശം.

Support Evartha to Save Independent journalism

1947ന് മുന്‍പ് തന്നെ ജിന്ന ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി വാദം ഉന്നയിച്ചു. പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ആ സമയത്ത് മുസ്ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു.

ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകുമെന്ന് ഗിരിരാജ് സിങ് ചോദിച്ചു. പൗരത്വ ഭേദഗതി വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ആളിപ്പടരുന്ന സാഹചര്യത്തിലാണ് ഗിരിരാജ് സിങിന്റെ വര്‍ഗീയ പ്രസ്താവന