ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിന് സമാനതകളില്ലാത്ത സ്വീകരണം നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം

single-img
21 February 2020

ഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാനതകളില്ലാത്ത സ്വീകരണം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം. ട്രംപിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രത്യേക വീഡിയോയും വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. വിവിധ ഭാഷകളില്‍ ട്രംപിനെ സ്വാഗതം ചെയ്യുന്നതാണ് വീഡിയോ.വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് വീഡിയോ പുറത്തുവിട്ടത്.

അഹമ്മദാബാദില്‍ നല്‍കുന്ന സ്വീകരണം ട്രംപിനും നമുക്കും മറക്കാനാകാത്ത അനുഭവമാകും. രാജ്യങ്ങള്‍ക്കിടയില്‍ ഉന്നതതലബന്ധം ശക്തമാകുന്നതിന്റെ തെളിവാണ് ട്രംപിന്റെ സന്ദര്‍ശനം.അത് ഏറെ പ്രധാനപ്പെട്ടതാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

സര്‍ക്കാര്‍ നേരിട്ടല്ല മറിച്ച് ഡൊണാള്‍ഡ് ട്രംപ് പൗരസ്വീകരണ സമിതിയാകും നമസ്‌തെ ട്രംപ് സംഘടിപ്പിക്കുക. പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കണെയെന്നും സമിതി തീരുമാനിക്കും. അതേ സമയം പരിപാടി സംഘടിപ്പിക്കുന്ന സ്വീകരണ സമിതിയുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.