പുരുഷന്മാരെ വന്ധ്യംകരിക്കുക, ഇല്ലെങ്കിൽ ജോലി പോകും; വിവാദ സർക്കുലറുമായി മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷൻ

single-img
21 February 2020

പുരുഷന്മാരെ വന്ധ്യംകരിച്ചില്ലെങ്കിൽ ജോലി ഉപേക്ഷിക്കാൻ തയ്യാറആയിക്കൊള്ളാൻ ജീവലക്കോരോട് ആവശ്യപ്പെട്ട് മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷന്റെ വിവാദ സർക്കുർ.നിർബന്ധിത വന്ധ്യംകരണവുമായി മധ്യപ്രദേശിലെ കമൽനാഥ് സർക്കാരാണ് രം​ഗത്തെത്തിയിരിക്കുന്നത്. അടുത്ത മാസത്തിന് മുൻപ് ഒരു പുരുഷനെയെങ്കിലും വന്ധ്യംകരിച്ചില്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറെടുത്തു കൊള്ളൂവെന്നാണ് ആരോഗ്യവകുപ്പിലെ പുരുഷ ജീവനക്കാർക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ പറയുന്നത്.

ഫെബ്രുവരി 11 നാണ് വിവാദ ഉത്തരവ് കമൽനാഥ് സർക്കാർ പുറപ്പെടുവിച്ചത്. 2019–20 ആണ് പദ്ധതി വർഷമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ കാലയളവിനുള്ളിൽ ‘ടാർഗറ്റ്’ പൂർത്തിയാക്കാത്തവരുടെ ശമ്പളം തടഞ്ഞു വയ്ക്കുമന്നും നിർബന്ധിതമായി ജോലിയിൽ നിന്നും പിരിഞ്ഞു പോകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.കുടുംബാസൂത്രണ പദ്ധതിയിൽ പുരുഷൻമാരുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു സർക്കുലറെന്നാണ് മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്. കുടുംബാസൂത്രണ പരിപാടിയിൽ പുരുഷന്മാരുടെ പങ്കാളിത്തം വളരെ കുറവായതിനാലാണ് ഇത് ചെയ്തതെന്നും സാധാരണയായി വന്ധ്യംകരണ പ്രക്രിയയ്ക്ക് വിധേയരാകുന്നത് സ്ത്രീകളാണെന്നുമാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് നിർബന്ധിത വന്ധ്യംകരണം നടത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കൃത്യമായ ഉപദേശം നൽകാനാണ് ആവശ്യപ്പെട്ടതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. കുടുംബാംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് പലരുടെയും ആഗ്രഹമെങ്കിലും അറിവില്ലായ്മ കാരണം അത് സാധിക്കുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ ജോലിയാണ് ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടതെന്നും അത് അവർ ചെയ്യുന്നില്ലെങ്കിൽ ശമ്പളം നൽകേണ്ടിതല്ലല്ലോയെന്നും ദേശീയ മാധ്യമത്തോട് എൻഎച്ച്എം ഡപ്യൂട്ടി ഡയറക്ടറായ പ്രഗ്യാ തിവാരി വെളിപ്പെടുത്തി. എന്നാൽ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന നടപടിയാണ് കമൽനാഥ് സർക്കാരിന്റേതെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.