ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ ഒരു തെറ്റുമില്ല: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽ ബർഗിൻ്റെ മകൾ പോൺ താരമാകാനൊരുങ്ങുന്നു

single-img
21 February 2020

വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീ.ബർഗിൻ്റെ വളർത്തുമകൾ പോൺ താരമാകാൻ ഒരുങ്ങുന്നതായി വാർത്തകൾ. ദ സണിന് നൽകിയ അഭിമുഖത്തിലാണ് പോൺ താരമാകാനുള്ള തീരുമാനത്തെക്കുറിച്ച് ഇരുപത്തിമൂന്നുകാരിയുമായ മിഖായേൽ മനസ്സുദതുറന്നത്. സ്പീൽബർഗും ഭാര്യ ക്യാപ്ഷോയും തനിക്കിഷ്ടമുള്ള മേഖല തിരഞ്ഞെടുക്കുന്നതിൽ നിന്നും തടയില്ലെന്നും അവർ പറഞ്ഞു. 

സമാധാനം കണ്ടെത്തുന്ന രീതിയില്‍ ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് മിഖായേല പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോൺ സിനിമകളിലേക്ക് തിരിയുന്നത്. സാമ്പത്തികമായി കെട്ടുപാടുകളിലേക്ക് നീങ്ങാൻ താത്പര്യമില്ല, സാമ്പത്തിക സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും മിഖായേല പറഞ്ഞു.ലൈംഗികമായി നൈസര്‍ഗിക കഴിവുകളുള്ള വ്യക്തിയാണ് താനെന്നും ലോകത്തുള്ള എല്ലാവർക്കും താൻ പറയുന്നത് സ്വീകാര്യമായിരിക്കുമെന്ന ധാരണ തനിക്കില്ലെന്നും മിഖായേല വ്യക്തമാക്കി. 

മുമ്പ് പോൺ ജോലി ചെയ്ത് വേണ്ട രീതിയിൽ ലാഭമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ വീഡിയോകൾ സ്വയം നിർമ്മിക്കാനാണ് തീരുമാനമെന്നും മിഖായല പറഞ്ഞു. ചില പോൺ സൈറ്റുകളിൽ ഇതിനോടകം തന്റെ വീഡിയോകൾ അപ്‍ലോഡ് ചെയ്തിട്ടുണ്ടെന്നുള്ള കാര്യവും മിഖായേല ചൂണ്ടിക്കാട്ടി. എന്നാൽ സെക്സ് വർക്കർ ലൈസൻസ് ലഭിക്കാതിരുന്നതിനാൽ അവ പിൻവലിക്കേണ്ടതായി വന്നുവെന്നും മിഖായേല പറഞ്ഞു.