ആര്‍എസ്എസ് കാര്യലയത്തിന് മുമ്പില്‍ ഭീം ആര്‍മിയുടെ റാലി; അനുമതി നല്‍കി കോടതി

single-img
21 February 2020

മുംബൈ: നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് മുമ്പിലുള്ള മൈതാനത്ത് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ റാലി നടത്താന്‍ ഭീം ആര്‍മിക്ക് അനുമതി നല്‍കി കോടതി. ആര്‍എസ്എസ് സ്മൃതി മന്ദിരത്തിന് സമീപത്തുള്ള രഷിംബാഗില്‍ പ്രതിഷേധ പരിപാടി നടത്താന്‍ പ്രാദേശിക പോലിസ് അനുമതി നിഷേധിച്ചതിനെതിരെയാണ് സംഘടന ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 22നാണ് സമ്മേളനവും റാലിയും നടത്തുക.

ഭീം ആര്‍മിയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമായ സുനില്‍ ശുക്ര,മാധവ് ജംദാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വ്യവസ്ഥകളോടെ പരിപാടിക്ക് അനുമതി നല്‍കിയത്.
നാഗ്പൂര്‍ ഇംപ്രൂവ്മെന്റ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൈതാനത്തെ നിയന്ത്രിക്കുന്ന സിപി ആന്‍ഡ് ബെരാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ അനുമതി ലഭിച്ചിരുന്നതായി ഭീം ആര്‍മി നാഗ്പൂര്‍ ജില്ലാ മേധാവി പ്രഫുല്‍ ഷെന്‍ഡെ തന്റെ അഭിഭാഷകന്‍ ഫിര്‍ദോസ് മിര്‍സ വഴി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.