14 മണിക്കൂര്‍ റെയ്ഡ്; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തു

single-img
21 February 2020

തിരുവനന്തപുരം: വി എസ് ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ 14 മണിക്കൂര്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്തു സമ്പാദന കേസിലായിരുന്നു നടപടി. ഇന്നലെ രാവിലെ എട്ടരയോടെ തുടങ്ങിയ പരിശോധന രാത്രിയിലാണ് അവസാനിച്ചത്. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു.

ശിവകുമാറിനൊപ്പം പ്രതിപ്പട്ടികയിലുള്ള ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍, എം എസ് രാജേന്ദ്രന്‍ എന്നിവരുടെ വീഡുകളിലും ഒരേ സമയം പരിശോധന നടന്നു.പ്രതികള്‍ തമ്മിലുള്ള ഇടപാടുകളും, ബാങ്ക് ലോക്കര്‍ രേഖകളും തേടിയാണ് വിജിലന്‍സ് സംഘം എത്തിയത്.പ്രികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം, എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ചു.

പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിക്കും. തിങ്കളാഴ്ചയോടെ വിവരങ്ങള്‍ കോടതിയെ അറിയിക്കും. തെളിവുകള്‍ ശേഖരിച്ച ശേഷം ശിവകുമാറിന് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കും. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി എസ് അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്ന