ടിക് ടോക് താരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി; വരന്‍ അര്‍ജുന്‍ സോമശേഖരന്‍

single-img
20 February 2020

ടിക് ടോക് താരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യക്ക് താലിചാര്‍ത്തിയത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തമിഴ് ബ്രാഹ്മണാചാരപ്രകാരമായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

അന്തരിച്ച നടന്‍ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. സൗഭാഗ്യയുടെ വീഡിയോകളിലൂടെയാണ് അര്‍ജുനും ശ്രദ്ധ നേടുന്നത്. ഇരുവരും രണ്ടു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.