പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; താഹ ഫസല്‍ ജാമ്യം തേടി കോടതിയില്‍

single-img
20 February 2020

കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ ജാമ്യം തേടി രണ്ടാംപ്രതി താഹഫസല്‍ കോടതിയെ സമീപിച്ചു. എന്‍ഐഎ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിങ്കളാഴ്ച ജാമ്യഹര്‍ജി കോടതി പരിഗണിക്കും.

നവംബര്‍ മുതല്‍ താന്‍ ജുഡീഷ്യല്‍ കസറ്റഡിയിലാണെന്നും കേസുമായി ബന്ധപ്പെട്ട് പലതവണ എന്‍ഐഎയും പോലിസും തന്നെ ചോദ്യം ചെയ്തുകഴിഞ്ഞതായും അറസ്റ്റിനിടെ പിടിച്ചെടുത്തുവെന്ന് പോലിസ് പറയുന്ന മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ തന്റേതല്ലെന്നും താഹാ ഫസല്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് എന്‍ഐഎയുടെ തീരുമാനം.