രാഹുല്‍ ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ രക്ഷിക്കാനാവൂ; ശശി തരൂരിന് മറുപടിയുമായി സഞ്ജയ് നിരുപം

single-img
20 February 2020

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ശശി തരൂരിന് എംപിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയൂ എന്നാണ് സഞ്ജയ് നിരുപത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിന്റെ വാക്കുകളെ മുന്‍നിര്‍ത്തിയാണ് ശശി തരൂര് തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞത് വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നവരടക്കമുള്ള, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരു ഡസനോളം നേതാക്കള്‍ തന്നോട് രഹസ്യമായി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോട് ഞാനഭര്‍ത്ഥിക്കുകയാണ്, നേതൃത്വ തെരഞ്ഞെടുപ്പ് നടത്തണം. നടത്തിയാല്‍ അത് പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും ആവേശം കൊള്ളിക്കും എന്നായിരുന്നു ശശി തരൂര്‍ പതികരിച്ചത്.

എന്നല്‍ ഈ ഘട്ടത്തില്‍ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാള്‍ക്ക് കോണ്‍ഗ്രസിനെ നയിക്കാനാവില്ലെന്നും ശശി തരൂരിന്റേത് ബാലിശമായ വാദമാണെന്നും സഞ്ജയ് നിരുപം തുറന്നടിച്ചു. രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് പാര്‍ട്ടിയെ നയിക്കാനും രക്ഷപ്പെടുത്താനും കഴിയൂ. മറ്റ് നേതാക്കള്‍ വെറും ഗ്രൂപ്പ് നേതാക്കള്‍ മാത്രമാണ്. അത്തരം നേതാക്കള്‍ക്ക് ഗ്രൂപ്പിസം വളര്‍ത്താന്‍ മാത്രമേ കഴിയുകയുള്ളൂ എന്നാണ് നിരുപം പ്രതികരിച്ചത്.