ട്രംപിനെ കാണാന്‍ 70 ലക്ഷമല്ല ഒരു ലക്ഷം പേര്‍: അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍

single-img
20 February 2020

ദില്ലി: യുഎസ് പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തിന് എഴുപത് ലക്ഷമല്ല ഒരു ലക്ഷം ആളുകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹ. ഫെബ്രുവരി 24ന് ട്രംപ് മോദിക്കൊപ്പം 22 കീ.മി റോഡ് ഷോ നടത്തും.റോഡ് ഷോ കാണാനും അദേഹത്തെ സ്വീകരിക്കാനുമായി ഒരു ലക്ഷം പേര്‍ ഉണ്ടാകുമെന്ന് വ്യക്തമായതായും അദേഹം പറഞ്ഞു

ഇന്ത്യന്‍ സംസ്‌കാരം ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ അഹമ്മദാബാദിന് വന്‍ അവസരമാണ് കൈവന്നതെന്നും അദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് വന്‍ വിവാദങ്ങളാണ് അരങ്ങേറുന്നത്. ഇതിനിടയിലാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍.