നിര്‍ഭയ കേസ്; പ്രതി വിനയ്ശര്‍മയ്ക്ക് സ്‌കീസോഫ്രീനിയ , ചികിത്സവേണമെന്ന് കോടതിയില്‍ ഹര്‍ജി

single-img
20 February 2020

ദില്ലി: നിര്‍ഭയാ കേസിലെ പ്രതി വിനയ്ശര്‍മ ജയിലില്‍ വെച്ച് തല ചുമരില്‍ ഇടിച്ച് പരുക്കേല്‍പ്പിച്ചതിന് പിന്നാലെ വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തലയ്ക്കും വലതുകൈയ്ക്കും പരുക്കേറ്റ വിനയ് ശര്‍മയ്ക്ക് മാനസിക തകരാറുകളുണ്ടെന്ന് കാണിച്ചാണ് ഇയാളുടെ വക്കീല്‍ കോടതിയെ സമീപിച്ചത്. പ്രതിക്ക് വൈദ്യസഹായം ലഭ്യമാക്കണമെന്നും സ്വന്തം മാതാവിനെ പോലും തിരിച്ചറിയാന്‍ സാധിക്കാത്തവിധം സ്‌കിസോഫ്രീനിയ ബാധിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതേതുടര്‍ന്ന് സംഭവത്തില്‍ തിഹാര്‍ ജയില്‍ അധികൃതരോട് ദില്ലിയിലെ പ്രത്യേക കോടതി റിപ്പോര്‍ട്ട് തേടി. കേസില്‍ ശനിയാഴ്ച വാദം നടക്കും.മാര്‍ച്ച് മൂന്നിനാണ് വിനയ് ശര്‍മ അടക്കമുള്ള നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കുക.