ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍; ട്രെയിലര്‍ യൂട്യൂബ് ട്രെന്റിംഗില്‍

single-img
20 February 2020

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ട്രെയിലര്‍ യൂട്യൂബ് ട്രെന്റിംഗിലെത്തി. ദുല്‍ഖറിന്റെ 25ാമത് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.

ദേസിങ് പെരിയ സ്വാമിയാണ് സംവിധാനം ചെയ്തിരിക്കുന്ന
ചിത്രത്തിലെ നായിക ഋതു വര്‍മ്മയാണ്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ് കെഎം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തില്‍ ഐടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരി പ്പിക്കുന്നത്.