ഭയാനകമായ അപകടമാണ് നടന്നത്; വേദനയില്‍ പങ്കു ചേരുന്നുവെന്ന് കമല്‍ഹാസന്റെ കുറിപ്പ്

single-img
20 February 2020

കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍2 വിന്റെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ ദുഃഖം പങ്കുവച്ച് കമല്‍ഹാസന്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നുവെന്ന് കമല്‍ അറിയിച്ചു.ഭയാനകമായ അപകടമാണ് നടന്നത്. മൂന്ന് സഹപ്രവര്‍ത്തകരെ നഷ്ടമായി.തന്റെ വേദനയേക്കാള്‍ ഏറെയാണ് അവരുടെ കുടുംബത്തിന്റെ വേദന.ആ കുടുംബങ്ങളുടെ ദുഃഖത്തില്‍ അവരില്‍ ഒരാളായി തന്നെ പങ്കു ചേരുന്നു. കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

ശങ്കറിന്റെ സംവിധാനത്തിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്. ചിത്രീകരണത്തിനിടയില്‍ ശങ്കറും സഹ സംവിധായകരും ഇരുന്ന ടെന്റിനു മുകളിലേക്ക് ക്രെയില്‍ വീഴുകയായിരുന്നു.സഹ സംവിധായകരായ മധു, കൃഷ്ണ എന്നിവരും സഹായി ആയിരുന്ന ചന്ദ്രന്‍ എന്ന ആളുമാണ് മരണപ്പെട്ടത്. ശങ്കറിന്റെ കാലിന് സാരമായി പരിക്കേറ്റു.ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട സീനിന്റെ തയ്യാറെടുപ്പിനിടെയാണ് അപകടം നടന്നത്.