കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രം; ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍

single-img
20 February 2020

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്നു. ജഗമേ തന്തിരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.


ജോജുവിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മി, കലൈയരശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ മെയ് ഒന്നിനു റിലീസ് ആകും. എസ് ശശികാന്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംഗീതം സന്തോഷ് നാരായണന്‍. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ