ഇന്ത്യൻ 2 ചിത്രീകരണത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ഒരു​ കോടി നൽകുമെന്ന്​ കമൽഹാസൻ

single-img
20 February 2020

ചെന്നൈ: ഇന്ത്യൻ 2​​ വിന്റെ ചിത്രീകരണത്തിനിടെ ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ഒരു കോടി രൂപാവീതം നൽകുമെന്ന്​ കമൽഹാസൻ. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചതിന് ശേഷമായിരുന്നു കമലിന്റെ പ്രതികരണം. അപകടത്തിൽ മരിച്ചവർക്ക്​ പകരമാവില്ലെങ്കിലും അവരുടെ കുടുംബങ്ങൾക്ക്​ ഒരു കോടി വീതം നൽകുമെന്ന്​ കമൽഹാസൻ പറഞ്ഞു.

സിനിമ വ്യവസായത്തിലെ തൊഴിലാളികളുടെ സു​രക്ഷിതത്വം ഇപ്പോഴും ചോദ്യ ചിഹ്​നമായി നിലനിൽക്കുകയാണ്​. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കോടികളുടെ വിനിമയം നടക്കുന്ന സിനിമാ വ്യവസായത്തെ കുറിച്ച്​ അഭിമാനിക്കാറുണ്ട്​. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ തനിക്ക്​ അപമാനമുണ്ടാക്കുന്നുവെന്നും​ കമൽഹാസൻ പറഞ്ഞു. അപകടത്തിൽ നിന്ന്​ തലനാരിഴക്കാണ്​ താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്​തമാക്കി.