സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; പവന് 30,880രൂപ

single-img
20 February 2020

നിലവിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 30,880 രൂപയായി. ഗ്രാമിന് 3860 രൂപയാണ് വില. കഴിഞ്ഞ ദിവസം സ്വര്‍ണവില 280 രൂപ ഉയര്‍ന്ന് പവന് 30,680 ആയിരുന്നു.

കൊറോണ വൈറസ് ബാധ ആഗോള സമ്ബദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.

2020 ആദ്യം മുതല്‍ സ്വര്‍ണ്ണവിലയില്‍ ആറു ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. ഈ വില വര്‍ധന തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.