‘സാമ്പത്തിക തളര്‍ച്ചയെന്ന വാക്കു പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല’; കേന്ദ്രത്തെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്

single-img
20 February 2020

ഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്. സാമ്പത്തിക തളര്‍ച്ച എന്ന ഒരു വാക്കു പോലും സമ്മതിക്കാന്‍കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും. യാഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിയാത്തതാണ് സാമ്പത്തിക രംഗത്തെ വലിയ അപകടമെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഭരണകാലത്തെ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേഗ് സിംഗ് അലുവാലിയയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്.

സാമ്പത്തിക തളര്‍ച്ചയെന്ന വാക്കു പോലും അംഗീകരികരിക്കാത്ത ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ പ്രശ്‌നം നമ്മള്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണം.കേന്ദ്രത്തിന്റെ ഇത്തരം സമീപനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു. നേരിടുത്തപ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹാര നടപടികളെ ക്കുറിച്ച് ധാരണയില്ലെങ്കില്‍ സ്ഥിതി അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025ല്‍ 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. 1990 ലെ സാമ്പത്തിക ഉദാര നയങ്ങള്‍ നടപ്പാക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു, പി ചിദംബരം, മൊണ്ടേഗ് അലുവാലിയ എന്നിവരുടെ സഹായം ലഭിച്ചിരുന്നതായും മന്‍മോഹന്‍ സിംഗ് പറഞ്ഞു