‘നല്ലോണം കലക്കി ഒരു ഗ്ലാസും കൂടി എടുക്കട്ടേ?’ അമ്മയ്ക്കൊപ്പം സഞ്ജുവിന്റെ ടിക് ടോക്

single-img
20 February 2020

തിരുവനന്തപുരം: ഷമ്മി ഹീറോയാടാ ഹീറോ എന്ന് ഇന്ത്യൻ പേസ് ബോളർ ഷമിയെ കൊണ്ട് പറയിച്ച് ആരാധകരെ അമ്പരപ്പിച്ച സഞ്ജു സാംസൺ ഒരിടവേളക്ക് ശേഷം വീണ്ടും ടിക് ടോക്കുമായി രംഗത്തെത്തി. ഇത്തവണ സഞ്ജുവിന്റെ അമ്മയോടൊപ്പമാണ് ടിക് ടോക് വീഡിയോ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ താരത്തിന്റെയും അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച ‘യോദ്ധ’ എന്ന മലയാള ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ചേർന്ന് തകർത്തഭിനയിച്ചിരിക്കുന്നത്.

Fun times with my ammaji ☺️❤️🙏🏼Chumma oru rasam @titok🕺🏼https://vm.tiktok.com/beArhU/

Posted by Sanju Samson on Wednesday, February 19, 2020

യോദ്ധയിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന അരശുംമൂട്ടിൽ അപ്പുക്കുട്ടനും അമ്മ വസുമതിയുമൊത്തുള്ള സംഭാഷണമാണ് വിഡിയോയിൽ. ‘കലങ്ങിയില്ല’ എന്നാണ് സഞ്ജുവിന്റെ ഡയലോഗ്. അമ്മക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ എന്ന ക്യാപ്ഷനൊപ്പമാണ് സഞ്ജുവിന്റെ വിഡിയോ.

ന്യൂസിലൻഡ് പര്യടനത്തില്‍ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു.മുതിർന്ന താരം ശിഖർ ധവാനു പരുക്കേറ്റപ്പോൾ സീനിയർ ടീമിലും ഇടംപിടിച്ചിരുന്നു. ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും അതു മുതലാക്കാനായില്ല. അതേസമയം, ഉജ്വല ഫീൽഡിങ്ങുമായി കരുത്തുകാട്ടുകയും ചെയ്തു.