കോതമംഗലം പള്ളിത്തര്‍ക്കം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

single-img
20 February 2020

കൊച്ചി: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി തര്‍ക്കത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. കളക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്ട് വിഭാഗത്തിന് കൈമാണമെന്ന ഉത്തരവിനെ ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. പുന:പരിശോധന ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

സുപ്രിംകോടതി വിധയുടെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നാണ് സര്‍ക്കാരിന്റെ വാദം. സുപ്രിംകോടതി വിധിക്ക് വിരുദ്ധമായ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേയും ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്നും മുഴുവന്‍ ഇടവക അംഗങ്ങളുടെയും വിശ്വാസപരമായ അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നുമാണ് സുപ്രിംകോടതി . ഇതിന് കടകവിരുദ്ധമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ അപ്പീലിലൂടെ ആരോപിച്ചു.