അവിനാശി വാഹനാപകടം: മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം

single-img
20 February 2020

തിരുവനന്തപുരം: അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറി കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ആർടിസി 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. അടിയന്തര സഹായമായി 2 ലക്ഷം രൂപ ഉടന്‍ കൈമാറും. മരണപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപവീതവും ധനസഹായവും നല്‍കും. കെഎസ്ആര്‍സിയുടെ ഇന്‍ഷൂറന്‍സ് തുകയാണിത്.