കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 15 മരണം; 23 പേർക്ക് പരുക്ക്

single-img
20 February 2020

കോയമ്പത്തൂർ : കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 13 മരണം. 23 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്.ബസ് കൺടക്ടറും മരിച്ചവരിൽ ഉൾപ്പെടുന്നു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു.