ബിജെപി എംഎല്‍എയും കുടുംബവും കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും യുവതി

single-img
19 February 2020

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയും ബന്ധുക്കളും തന്നെ കൂട്ടബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പരാതി. ബദോഹി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കും ആറു കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് നാല്‍പതുകാരി പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി എം‌എൽ‌എയുടെ അനന്തരവൻ സന്ദീപ് തിവാരി തന്നെ ലൈംഗികായി പീഡിപ്പിച്ചെന്നും ശേഷം എംഎല്‍എയും കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് ഒരു മാസത്തോളം തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പതായും പരാതിയില്‍ പറയുന്നു. പീഡനത്തെതുടര്‍ന്ന് ഗര്‍ഭിണിയായ തന്നെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും ആരോപണമുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ എംഎല്‍എ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണത്തിന് ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് രാം ബദാൻ സിംഗ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.