ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന് ട്രംപ്; വിമര്‍ശനം ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി

single-img
19 February 2020

വാഷിങ്ടണ്‍: വ്യാപാര ഇടപാടില്‍ ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമര്‍ശന മുയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാ സന്ദര്‍ശനത്ത് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ട്രംപിന്റെ വിമര്‍ശനം. മാധ്യമ പ്രവര്‍ത്തക രോടായിരുന്ന ട്രംപിന്റെ പ്രതികരണം.

ഇന്ത്യുമായി വലിയ വ്യാപാര ഇടപാട് നടത്താനാഗ്രഹിക്കുന്നു വെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുമോ എന്നറിയില്ലെന്നും പറഞ്ഞ ട്രംപ് വ്യാപാര ബന്ധത്തില്‍ ഇന്ത്യ നമ്മളെ നന്നായി പരിഗണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

ഈ മാസം 24,25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. വ്യാപാര ഇടപാടിലെ അതൃപ്തി വെളിപ്പെടുത്തിയെങ്കിലും ഇന്ത്യാ സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണ്.മോദിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഗുജറാത്തില്‍ 70 ലക്ഷം ആളുകള്‍ സ്വീകരിക്കു മെന്ന് മോദി പറഞ്ഞിരുന്നു. ഇത് ആവേശകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.