തയ്യിലില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് തെളിവെടുപ്പ്

single-img
19 February 2020

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കും.അറസ്റ്റിലായ ശരണ്യയെ സ്ഥലത്തെത്തിച്ചാണ് പൊലീസ്‌ തെളിവെടുക്കുക. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനുള്ള സാധ്യത പരിഗണിച്ച് കര്‍ശന സുരക്ഷയൊരുക്കും.ശരണ്യയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞു കൊല്ലുകയായിരുന്നു.ഭര്‍ത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ ആദ്യം പറഞ്ഞത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശരണ്യ കുറ്റം സമ്മതിക്കുക യായിരുന്നു.

ശരണ്യയും ഭര്‍ത്താവും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.ഇതിനിടെ മറ്റൊരു ബന്ധത്തില്‍ ശരണ്യ എത്തിപ്പെട്ടു.കാമുകനൊപ്പം ജീവിക്കാനായാണ് ഇവര്‍ ഒന്നര വയസുള്ള തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍ വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടതാണ് കേസില്‍ വഴിത്തിരിവായത്.