ദുബായ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ പ്രീക്വാര്‍ട്ടറില്‍

single-img
19 February 2020

ദുബായ്: ദുബായ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് താരം കരോലിന ഗാര്‍സ്യയ്‌ക്കൊപ്പമാണ് സാനിയ ഇറങ്ങിയത്. റഷ്യയുടെ അല കഡ്രാവെസ്‌തേവ, സ്ലൊവേനിയയുടെ കാതറീന സ്രെബോട്ട്‌നിക്ക് സഖ്യത്തെയാണ് സാനിയ ജോഡി തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 4-6, 10-8.

പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ സായ്‌സായ് ഷെങ്, ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സഖ്യത്തെയാണ് ഇവര്‍ നേരിടുന്നത്. നേരത്തെ ഹൊബാര്‍ട്ട് ടൂര്‍ണമെന്റില്‍ സാനിയ കിരീടം നേടിയിരുന്നു. പിന്നീട് പരിക്ക് കാരണം വിട്ടുനിന്ന സാനിയ തരിച്ചുവരവില്‍ യുക്രൈനിന്റെ നാദിയെ കിച്ചെനോക്കിനൊപ്പം ആദ്യ കിരീടം നേടുകയും ചെയ്തു.