പശുവിന്റെ ചാണകം, പാൽ, മൂത്രം എന്നിവയിൽ ​ഗവേഷണം നടത്താൻ ധനസഹായം; പദ്ധതിയുമായി കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ്

single-img
19 February 2020

പശുവിൽ നിന്നുള്ള പാ​ൽ, ചാ​ണ​കം, മൂ​ത്രം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഗു​ണ​ക​ര​മാ​യ വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് പ​ഠ​നം നടത്താന്‍ കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് (ഡിഎസ്ടി) ഒരുങ്ങുന്നു. ഇതിനായി ധനസഹായവും വ​കു​പ്പ് വാ​ഗ്ദാ​നം ചെ​യ്യു​ന്നുണ്ട്. “ശുദ്ധിയുള്ള തദ്ദേശീയ പശുക്കളുടെ” പാൽ, ചാ​ണ​കം, മൂ​ത്രം എന്നിവയിലാണ് പഠനം നടത്തേണ്ടത്.

രാജ്യത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സർക്കാർ ഇ​ത​ര ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് വകുപ്പ് അ​വ​സ​രം ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം 14 വ​രെ ഇ​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്നും വ​കു​പ്പ് അ​റി​യി​ച്ചു. പശുവില്‍ നിന്നുള്ള വസ്തുക്കളില്‍ നിന്നും ഔഷധങ്ങൾ, പോഷക, കാർഷിക, ഗാർഹിക ഉൽ‌പന്നങ്ങൾ എന്നിവയ്ക്കുതകുന്ന തരത്തിലാണ് ​ഗവേഷണം നടത്തേണ്ടത്.എന്നാല്‍ രാ​ജ്യ​ത്തെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞർക്കിടയിൽ ഇ​തു സം​ബ​ന്ധി​ച്ച് സം​ശ​യ​ങ്ങ​ളു​യ​ർ​ന്നി​ട്ടു​ണ്ട്. പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് സ​ത്യ​സ​ന്ധ​മാ​യ ഒ​രു നീ​ക്ക​മാ​ണോ, അ​തോ ഏ​തെ​ങ്കി​ലും അ​ജ​ണ്ടയുടെ ഭാ​ഗ​മാ​ണോ​യെ​ന്നും പ​ല​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ഗൗ​ര​വമുള്ള പഠനം ത​ന്നെ​യാ​ണോ അ​തോ ആ​രു​ടെ​യെ​ങ്കി​ലും താ​ൽ​പ​ര്യ​ങ്ങ​ളാ​ണോ ഇ​തി​നു പി​ന്നി​ലെ​ന്ന് ബനാറസ് ഹി​ന്ദു സര്‍വകലാശാലയി​ലെ പ്ര​മു​ഖ ശാ​സ്ത്ര​ഞ്ജ​ൻ സു​ഭാ​ഷ് ല​ഖോ​ടി​യ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. അതേസമയം പുതിയ പദ്ധതിയെക്കുറിച്ച് ഡിഎസ്ടി വിശദീകരണം നൽകുന്നുണ്ട്.

ഭാരതത്തിലെ അതി പു​രാ​ത​ന ആ​യു​ർ​വേ​ദ പു​സ്ത​ക​ങ്ങ​ളി​ലും മ​റ്റും പ​ശു​വി​ന്‍റെ പാ​ൽ, മൂ​ത്രം, ചാ​ണ​കം തു​ട​ങ്ങി​യ​വ വി​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​ച്ച് കാ​ൻ​സ​ർ, പ്ര​മേ​ഹം, വാ​തം തു​ട​ങ്ങി​യ​വ​യ്ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്. ഈ കാര്യത്തില്‍ പക്ഷെ ഇതുവരെ ശാ​സ്ത്രീ​യ​മാ​യ ഒ​രു ഗ​വേ​ഷ​ഷ​ണ​വും ഇ​തി​നേ​ക്കു​റി​ച്ച് ന​ട​ന്നി​ട്ടി​ല്ല. അതുകൊണ്ടാണ് ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​തെന്നുമാണ് വിശദീകരണം.